മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ 12 സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സക്കീന അറിയിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് അവർ പറഞ്ഞു.

കേന്ദ്രങ്ങളിൽ നിന്ന് 18 വയസ് കഴിഞ്ഞവർക്കും വാക്‌സിൻ സ്വീകരിക്കാം. നിലവിൽ കോവിഡ് വാക്‌സിനേഷൻ നടക്കുന്ന 120 കേന്ദ്രങ്ങൾക്ക് പുറമെയാണ് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങളും ജില്ലയിൽ ആരംഭിച്ചത്. ഇവിടെ 50 ശതമാനം ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും 50 ശതമാനം സ്‌പോർട് രജിസ്‌ട്രേഷൻ വഴിയുമാണ് വാക്‌സിൻ നൽകുക.

ആദ്യ ദിവസമായ ഇന്ന് മലപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ 2,000 പേർക്ക് വാക്‌സിൻ നൽകും. വാക്‌സിൻ ലഭ്യത അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളും തുറക്കും.

Read Also: കാട്ടുതീ പ്രതിരോധം; രണ്ടരവർഷമായി പൂട്ടിക്കിടന്ന മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE