കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ ഇന്റലിജൻസ് അന്വേഷണം നടത്തും. ഐജി ലക്ഷ്‌മൺ, മുൻ ഡിഐജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. അതേസമയം, മോൻസൺ മാവുങ്കലുമായി പോലീസ് ഉദ്യോഗസ്‌ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്‌തുതാ വിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തും.
മോൻസൺ മാവുങ്കലിനെതിരെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്. മോന്‍സണിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി. പണമിടപാട് സംബന്ധിച്ച് ബാങ്കില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടും. വ്യാജ രേഖ തയ്യാറാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മോന്‍സൺ പറഞ്ഞത്.
ഇതിനിടെ മോന്‍സൺ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്‌റ്റംസും പരിശോധന നടത്തി. മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
Most Read: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച








































