ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. 4– 5 ദിവസത്തേക്ക് ഇന്ത്യയിൽ എത്തുമെന്നാണ് ബോറിസ് ജോൺസൺ അറിയിച്ചിരുന്നതെങ്കിലും നിലവിലെ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് യാത്ര ചുരുക്കുമെന്നാണ് വിവരം.
ഏപ്രിൽ 26ന് ബോറിസ് ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡെൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നടക്കുന്ന പ്രധാന യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച, ഇന്ത്യ– യുകെ ഉഭയകക്ഷി ചർച്ചയും ഇന്ത്യൻ വ്യവസായികളുമായുള്ള കൂടിക്കാഴ്‌ച എന്നിവയാണ് പ്രധാന പരിപാടികൾ. കോവിഡ് രോഗികളുടെ എണ്ണം കൂടിയ മുംബൈ, പൂനെ എന്നിവിടങ്ങൾ സന്ദർശനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏപ്രിലിൽ ബോറിസ് ജോൺസന്റെ സന്ദർശനം ഇന്ത്യയും ബ്രിട്ടണും സ്‌ഥിരീകരിച്ചിട്ടുണ്ട് എങ്കിലും തീയതിയോ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നതിനു ശേഷമുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
Also Read: ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി