ബോറിസ് ജോൺസൺ-നരേന്ദ്ര മോദി കൂടിക്കാഴ്‌ച; ഇന്ന് ഡെൽഹിയിൽ

By Team Member, Malabar News
Boris Johnson And Narendra Modi Will Meet Today At Delhi
Ajwa Travels

ന്യൂഡെൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഡെൽഹിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്‌ചയിൽ റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍, ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ എന്നിവ ചർച്ച ചെയ്യും.

ഇന്നലെ രാവിലെയോടെയാണ് ഇന്ത്യ സന്ദർശനത്തിനായി ബോറിസ് ജോൺസൺ അഹമ്മദാബാദിൽ എത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. രാവിലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കൂടാതെ ഇന്നലെ അദാനി ഗ്രൂപ്പ് ആസ്‌ഥാനത്തെത്തിയ അദ്ദേഹം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും കൂടിക്കാഴ്‌ച നടത്തി. ഇന്നലെ ഗുജറാത്തില്‍ തന്നെ തങ്ങിയ ബോറിസ് ജോണ്‍സണ്‍ സംസ്‌ഥാനത്തെ നിരവധി ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ഗുജറാത്തിൽ നിന്നും ഡെൽഹിയിൽ എത്തിയ ശേഷമായിരിക്കും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച നടത്തുക.

Read also: മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ, നിരവധിയാളുകൾ കുടുങ്ങി; സഹായവുമായി അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE