അബുദാബി: ഇസ്രയേൽ-ഇറാൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് യാത്ര ഉറപ്പാക്കണമെന്ന് അതത് എയർലൈനുകൾ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
സംഘർഷങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളിലെയും വ്യോമപാത അടച്ചതിനാൽ യുഎഇയുടെ ഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ളൈ ദുബായ്, എയർ അറേബ്യ എന്നിവ ഒമ്പത് സെക്ടറുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇറാഖ്, ജോർദാൻ, ലബനൻ, ഇറാൻ, ഇസ്രയേൽ, സിറിയ എന്നീ രാജ്യങ്ങളിലെ വിവിധ സെക്ടറുകളിലേക്കുള്ള സർവീസുകളെയാണ് ബാധിച്ചത്.
അതേസമയം, ഇറാൻ-ഇസ്രയേൽ വ്യോമപാത ഒഴിവാക്കി സർവീസ് തുടരുന്ന രാജ്യാന്തര വിമാന കമ്പനികളുമുണ്ട്. വിമാനങ്ങൾ വഴിതിരിച്ചുവിടുമ്പോഴുള്ള അധികച്ചിലവ് ടിക്കറ്റ് നിരക്ക് വർധനയ്ക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി