മുംബൈ: ഇന്ത്യന്‍ പ്രമീയര്‍ ലീഗിലെ പുതുമുഖങ്ങളായ അഹമദാബാദ് ടീമിനെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ നയിക്കും. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയാകും ടീമിന്റെ മുഖ്യപരിശീലകന്‍. 2017ലാണ് നെഹ്‌റ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സിന്റെ സഹപരിശീലകനായും നെഹ്‌റ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
2022 ഐപിഎല്ലിലേക്കുള്ള ലേലത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്‌പ്രീത് ബുമ്ര, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ മാത്രമാണ് മുംബൈ നിലനിര്‍ത്തിയത്. അതേസമയം, അഫ്‌ഗാനിസ്‌ഥാന്‍ താരം റാഷിദ് ഖാനെയും മുന്‍ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും സ്വന്തമാക്കാനാണ് അഹമ്മദാബാദിന്റെ ശ്രമം.
മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്തിലെ ബറോഡ സ്വദേശിയാണ്. ഇതാദ്യമായാണ് ഹര്‍ദ്ദിക് നായകസ്‌ഥാനം ഏറ്റെടുക്കുന്നത്. 92 മൽസരങ്ങളില്‍ നിന്നും 153.91 സ്‌ട്രൈക്ക് റേറ്റില്‍ 1476 റണ്‍സാണ് പാണ്ഡ്യയുടെ സമ്പാദ്യം. 42 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Read Also: വഖഫ് നിയമനം; പ്രതിഷേധം ശക്‌തമാക്കാൻ ലീഗ്, 27ന് കളക്‌ടറേറ്റ് മാർച്ച്









































