ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന് വൈറസ് ബാധ സ്‌ഥിരീകരിച്ചു.
ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മൽസരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സഹതാരം വിജയ് ശങ്കര്‍ ഉള്‍പ്പടെ ആറ് പേര്‍ നിരീക്ഷണത്തിലേക്ക് മാറി.
വിജയ് ശങ്കറും നെറ്റ് ബൗളര്‍ പെരിയസാമി ഗണേശനുമാണ് നിരീക്ഷണത്തിലേക്ക് മാറിയ കളിക്കാര്‍. മറ്റ് നാല് പേര്‍ പരിശീലക സംഘത്തിലെ അംഗങ്ങളാണ്.
അതേസമയം നടരാജന് കോവിഡ് സ്‌ഥിരീകരിച്ചെങ്കിലും ഇന്ന് നടക്കുന്ന മൽസരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഐപിഎല്‍ ഭരണസമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഹൈദരാബാദ് ടീമിനൊപ്പമുള്ള മുഴുവന്‍ ആളുകൾക്ക് ഇന്ന് പുലർച്ചെയും കോവിഡ് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും രോഗം സ്‌ഥിരീകരിച്ചിട്ടില്ല.
Most Read: സംസ്‌ഥാനത്തെ നാലാമത് അത്യാധുനിക മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയില്‍ സജ്‌ജമായി