ദുബായ്: ഐപിഎല്ലില്‍ ഇന്ന് കിങ്സ് ഇലവന് പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 2014ല്‍ ഐപിഎല്ലിന് വേദിയായ ഇവിടം ഇത്തവണ 24 മത്സരങ്ങളാണ് നടക്കുന്നത്.
ബാറ്റ്സ്മാന്മാരെ മികച്ച രീതിയില്‍ പിന്തുണക്കുന്ന മൈതാനമായാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തെ വിലയിരുത്തുന്നത്. ഇവിടെ ഇതുവരെയായി കളിച്ച ട്വന്റി-20 മത്സരങ്ങളില്‍ മിക്കവയിലും ആദ്യം ബാറ്റ് ചെയ്ത ടീം 200ന് മുകളില്‍ സ്കോര്‍ നേടിയിട്ടുണ്ട്. ശ്രീലങ്ക കുറിച്ച 211 റണ്‍സാണ് ഇവിടുത്തെ ട്വന്റി-20യിലെ ഉയര്‍ന്ന ടീം ടോട്ടല്‍ സ്കോര്‍. കൂടാതെ സ്കോട്ലന്ഡിനെതിരെ അയര്‍ലന്‍ഡും ഇതേ സ്കോര്‍ നേടിയിട്ടുണ്ട്.
Read Also: ‘കോഴിപ്പങ്ക്’ ടീസര്‍ പുറത്ത്
7.13ആണ് ദുബായിലെ ശരാശരി റണ്‍റേറ്റ്. ഇത് യുഎഇയിലെ മറ്റ് മൈതാനങ്ങളേക്കാള്‍ കൂടുതലാണ്. ഇവിടുത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ശ്രീലങ്കയുടെ കുശാല്‍ പെരേരയുടെ പേരിലാണ്. 2013ല്‍ പാകിസ്താനെതിരേ 84 റണ്‍സാണ് പെരേര നേടിയത്. ഇവിടുത്തെ മികച്ച ബൗളിങ് പ്രകടനം പാക് താരം ഇമാദ് വാസിമിന്റെ പേരിലാണ്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ച് വിക്കറ്റാണ് ഇമാദ് വീഴ്ത്തിയത്. ദുബായില്‍ കൂടുതല്‍ വിക്കറ്റ് പാകിസ്താന്റെ സൊഹൈല്‍ തന്‍വീറിന്റെ പേരിലാണ്. 15 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് താഹിര്‍ നേടിയത്.
ഏതായലും പിച്ച് ബാറ്റ്സ്മാന്മാരെ തുണക്കുമെന്നതിനാല്‍ വെടിക്കെട്ട് ബാറ്റിങ്ങിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
National Also: ‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ്’