ധവാനും അയ്യരും കസറി; രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം

By Desk Reporter, Malabar News
Delhi Capitals_Malabar News
ഫോട്ടോ കടപ്പാട്: ഐപിഎൽ ട്വിറ്റർ
Ajwa Travels

ദുബായ്: രാജസ്‌ഥാൻ റോയല്‍സിനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡെൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 161 റൺസെടുത്തത്. 162 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ പക്ഷെ, 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 148 റൺസുമായി പരാജയം സമ്മതിച്ചു. എന്നും രാജസ്‌ഥാൻ റോയൽസിന് രക്ഷകനായി അവതരിക്കുന്ന രാഹുൽ തെവാത്തിയക്കും രാജ ടീമിനെ കരക്കടുപ്പിക്കാൻ സാധിച്ചില്ല.

ശിഖർ ധവാൻ – ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ഡെൽഹിയെ തുണച്ചത്. ധവാൻ 33 പന്തിൽ ആറു ഫോറും രണ്ടു സിക്‌സും സഹിതം 57 റൺസും അയ്യർ 43 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 53 റൺസുമെടുത്തു.

തുടർച്ചയായ രണ്ടാം മൽസരത്തിലും ഓപ്പണർ ശിഖർ ധവാൻ അർധസെഞ്ചുറി തികച്ചു. 30 പന്തിൽനിന്നായിരുന്നു ധവാന്റെ അർധസെഞ്ചുറി. ഡെൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരും അർധസെഞ്ചുറി നേടി. ശ്രേയസ് അയ്യരുടെ ഈ സീസണിലെ രണ്ടാം അർധസെഞ്ചുറിയാണ് ഇന്നത്തേത്. 40 പന്തിൽനിന്നാണ് അയ്യരുടെ അർധസെഞ്ചുറി.

രാജസ്‌ഥാനു വേണ്ടി കളിക്കുന്ന മലയാളിതാരം സഞ്ജു സാംസണും വലിയ നേട്ടം ഉണ്ടാക്കിയില്ല. 18 പന്തിൽ രണ്ട് സിക്‌സ്‌ ഉൾപ്പെടെ 25 റൺസാണ് സഞ്ജു നേടിയത്.
ഓപ്പണര്‍മാരായ ബെന്‍ സ്‌റ്റോക്‌സും (41) ജോസ് ബട്ട്ലറും (22) രാജസ്‌ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. 3 ഓവറില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം വേര്‍പിരിഞ്ഞത്. സ്‌റ്റീവ്‌ സ്‌മിത്ത്‌ ദയനീയമായ 1 റൺസുമായി മടങ്ങി. റോബിന്‍ ഉത്തപ്പ 27 പന്തില്‍ 32 റണ്‍സ് എടുത്തു. ഈ ജയത്തോടെ ഡെല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഒന്നാം സ്‌ഥാനത്തെത്തി.

ഡെല്‍ഹിക്ക് വേണ്ടി തുഷാര്‍ ദേശ്‌പാണ്ഡെ, ആന്റിച്ച് നോര്‍ച്ചെ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്‌ത്തി. കാഗിസോ റബാഡ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്നത്തെ കളിയുടെ ഹൈലൈറ്റ്‌സ്‌ Hotstar ൽ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE