ഐപിഎൽ; ഇന്ന് സൺ‌റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയൽസിനെ നേരിടും

By Staff Reporter, Malabar News
ipl-sun riser-hyderbad-rajsthan royals
Ajwa Travels

ദുബായ്: ഐപിഎല്ലില്‍ രാജസ്‌ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായക പോരാട്ടം. വൈകീട്ട് 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റോയൽസിന്റെ എതിരാളി. പരിക്കും, പിഴയുമൊക്കെയായി ആകെ വലയുകയാണ് രാജസ്‌ഥാൻ. ഇംഗ്ളീഷ് താരങ്ങളുടെ പിൻമാറ്റത്തിന് പിന്നാലെ, ക്രിസ് മോറിസിന് പകരക്കാരനായി എത്തിയ എവിന്‍ ലൂയിസിനും പരിക്കേറ്റതോടെ ബാറ്റിംഗിലെ പ്രഹരശേഷി കുറഞ്ഞ നിലയിലാണ് ഇപ്പോൾ.

ഇന്ത്യന്‍ ബാറ്റ്‌സ്‌മാൻമാരും, സ്‌പിന്നര്‍മാരും ഫോമിലേക്ക് ഉയരാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. ഇതിനെല്ലാം പുറമെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്‍ സഞ്‌ജു സാംസൺ വിലക്ക് ഭീഷണിയും നേരിടുന്നുണ്ട്. ഒൻപത് കളിയില്‍ 351 റണ്‍സ് നേടിയ സഞ്‌ജുവിന് പിന്തുണ നല്‍കാന്‍ ബാറ്റിങ് യൂണിറ്റിൽ ആളില്ലാത്തത് ടീമിന് കനത്ത വെല്ലുവിളിയാണ്.

അതേസമയം, ഒൻപത് കളിയില്‍ എട്ട് തോല്‍വിയുമായി പ്ളേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. പുറത്തേക്കുള്ള വഴിയില്‍ അവർ രാജസ്‌ഥാനെയും കൂടെ കൂട്ടുമോയെന്നതാണ് അറിയാനുള്ളത്. പഴയ ടീമിന്റെ നിഴൽ മാത്രമാണ് ഇക്കുറി. പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്താണ് രാജസ്‌ഥാന്‍. ഒൻപത് മൽസരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ പത്ത് പോയിന്റോടെ രാജസ്‌ഥാന് നാലാം സ്‌ഥാനത്തെത്താം.

Read Also: പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ടത് 50 ലക്ഷം; കൂടുതല്‍ വെളിപ്പെടുത്തലുമായി സുന്ദര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE