ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർ ആവാൻ ഒരുങ്ങി ടാറ്റ

By Staff Reporter, Malabar News
TATA-IPL
Ajwa Travels

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർ സ്‌ഥാനത്തേക്ക്‌ ടാറ്റ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സ് മാറുകയാണെന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ചൊവ്വാഴ്‌ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതോടെ ഐപിഎല്ലിന്റെ പേരും മാറും. നിലവിൽ വിവോ ഐപിഎൽ എന്നാണ് ടൂർണമെന്റ് അറിയപ്പെട്ടിരുന്നത്. 2018 മുതല്‍ 2022 വരെ 2200 കോടി രൂപക്കായിരുന്നു വിവോയുമായി ബിസിസിഐ കരാറിലെത്തിയിരുന്നത്. എന്നാല്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ പേരില്‍ 2020യില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കിയിരുന്നു.

വിവോയ്‌ക്ക് പകരം ഡ്രീം ഇലവനായിരുന്നു പിന്നീട് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ വിവോ സ്‌പോൺസര്‍ സ്‌ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിന് ശേഷമാണ് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പ് ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്‌ഥാനത്തേക്ക്‌ എത്തുന്നത്.

Read Also: 2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE