മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ആം സീസണിന് ഇന്ന് തുടക്കമാവും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മൽസരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30നാണ് മൽസരം ആരംഭിക്കുക. തുടർച്ചയായ നാലാം വർഷവും ഉൽഘാടന പരിപാടികൾ ഇല്ലാതെയാണ് ഇക്കുറിയും ഐപിഎൽ ആരംഭിക്കുക.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മാത്രമായാണ് ഇത്തവണത്തെ മുഴുവന്‍ ഐപിഎല്‍ മൽസരങ്ങളും നടക്കുക. 25 ശതമാനം കാണികള്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം നല്‍കുക. മേയ് 29ന് കലാശപ്പോരാട്ടം നടക്കും. 9 ഭാഷകളില്‍ ഇത്തവണ ഐപിഎല്‍ സംപ്രേഷണം ചെയ്യും.
ഇംഗ്ളീഷ്, ഹിന്ദി എന്നിവയ്‌ക്ക് പുറമെ ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മറാത്തി, മലയാളം എന്നീ ഭാഷകളിലാണ് ഐപിഎല്‍ സംപ്രേഷണം ചെയ്യുക. പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ വരവോടെ ഗുജറാത്തി ഭാഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌റ്റാര്‍ സ്‌പോർട്‌സ് നെറ്റ്‌വര്‍ക്കിനാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം.
Read Also: ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി