ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി

By Staff Reporter, Malabar News
high-court
Ajwa Travels

കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇവിടെ സിഐടിയു, ഐഎൻടിയുസി തുടങ്ങി അഞ്ചു തൊഴിലാളി യൂണിയനുകളുടെ സമരമാണു കോടതി തടഞ്ഞത്.

ഹരജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് അമിത് പി റാവൽ ചൂണ്ടിക്കാട്ടി. 48 മണിക്കൂർ ദേശീയ പണിമുടക്കിനെതിരെ നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും എത്തിയിരുന്നു.

പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്‌ഥർ ഉൾപ്പടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം. ഡയസ്‌നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആശുപത്രി, ആംബുലൻസ്, മരുന്നു കടകൾ, പാൽ, പത്രം തുടങ്ങി അവശ്യ സേവനങ്ങളെ ഒഴിവാക്കിയാണ് 28ന് രാവിലെ ആറു മണി മുതൽ 30ന് പുലർച്ചെ ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുമെന്നും മോട്ടർ വാഹനങ്ങൾ പണിമുടക്കുമെന്നുമാണ് അറിയിച്ചിട്ടുള്ളത്.

Read Also: കീശ കാലിയാകും; രാജ്യത്ത് ഇന്ധന വില ഇന്നും കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE