ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി

By Desk Reporter, Malabar News
KL Rahul Batting_Malabar News
പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ അർധസെഞ്ചുറിയിലേക്ക് ബാറ്റ് വീശുന്നു (ചിത്രം കടപ്പാട്: ഐപിഎൽ ട്വിറ്റർ)
Ajwa Travels

ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ ജയം. പോയിന്റ് പട്ടികയില്‍ അവസാനക്കാരായിരുന്ന പഞ്ചാബ് ഇതിന് മുൻപും ആകെ ജയിച്ചത് ബംഗളൂരിനോട് തന്നെയായിരുന്നു. ആ കണക്കു തീര്‍ക്കാനാണ് ബംഗളൂർ കളത്തിലിറങ്ങിയത്. പക്ഷെ, ഇന്നും പഞ്ചാബ് തന്നെ വിജയം രുചിച്ചു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗളൂർ നിശ്‌ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 171 റൺസെടുത്തിരുന്നത്. മുന്നിലുയർന്ന 172 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് നിശ്‌ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിലാണ് ബംഗളൂർ റോയൽ ചലഞ്ചേഴ്‌സിനെ മറികടന്നത്.

അതും അവസാന നിമിഷത്തിലെ ത്രില്ലർ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട്. കിംഗ്‌സ് ഇലവൻ ഇന്ന് ക്രീസിലേക്ക് പോരാടാനായി ഉറപ്പിച്ചാണ് ഇറങ്ങിയത്. അതവരുടെ പ്രകടനങ്ങളിലും നീക്കങ്ങളിലും വ്യക്‌തമായിരുന്നു. കാരണം, ഇന്ന് തോറ്റിരുന്നെങ്കിൽ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത ചോദ്യ ചിഹ്‌നമാകുമായിരുന്നു.

ബംഗളൂരിന് അത്ര നല്ല ഫോമിലേക്ക് വരാൻ കഴിയാതിരുന്നതും പഞ്ചാബ് വിജയത്തിന് സാധ്യത കൂട്ടി. ആരോൺ ഫിഞ്ച് (18 പന്തിൽ 20), ദേവ്‌ദത്ത് പടിക്കൽ (12 പന്തിൽ 18) എന്നിവർ ചേർന്ന് മികച്ച തുടക്കം ബംഗളൂരിന് നൽകിയെങ്കിലും കൂട്ടുകെട്ട് കെട്ടിപ്പടുക്കാനായില്ല. 39 പന്തിൽ നിന്ന് 48 റൺസെടുത്ത ബംഗളൂർ നായകൻ വിരാട് കോഹ്‌ലിയും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാരെ അടിച്ച് തകർത്ത മോറിസുമാണ് ബംഗളൂരിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

മനോഹരമായ, ആകാംക്ഷ നിറഞ്ഞ അവസാന നിമിഷങ്ങൾ ശരിക്കും ത്രില്ലർ നിമിഷങ്ങളാണ് സമ്മാനിച്ചത്.; യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 20ആം ഓവറിൽ പഞ്ചാബിന് വേണ്ടിയിരുന്നത് ആറ് പന്തിൽ വെറും രണ്ട് റൺസ്. പക്ഷെ, ആദ്യ രണ്ടു പന്തുകളും ഡോട്ട് ബോളുകളായി. മൂന്നാം പന്തിൽ ബോൾ തട്ടിയിട്ട ശേഷം ഗെയ്‌ൽ ഓടി. ഒരു റൺസ് മാത്രം!! നാലാം പന്ത് നേരിടുന്നത് ക്യാപ്റ്റൻ കെ.എൽ.രാഹുൽ. രാഹുൽ നീട്ടിയടിച്ച പന്തിൽ പക്ഷെ റൺസില്ല.

ആകാംക്ഷയുടെ എക്‌സ്ട്രീം; പഞ്ചാബിന് വേണ്ടത് രണ്ടു പന്തിൽ 1 റൺസ് മാത്രം! അഞ്ചാം പന്ത് കവറിലേക്ക് അടിച്ചിട്ട് രാഹുൽ സിംഗിൾ എടുക്കാനായി ഓടിയെങ്കിലും മറുവശത്ത് ഗെ‌യ്‌ലിന്റെ ഓട്ടം പിഴച്ചു. റണ്ണൗട്ട്!!

പിടിവിട്ടുപോകുന്ന ആകാംക്ഷയുടെ അവസാന നിമിഷങ്ങൾ, പിന്നീട് ക്രീസിലെത്തിയത് നിക്കോളാസ് പുരാൻ. ചെഹ്‌ലിന്റെ ആറാം പന്ത് വന്നു, അതടിച്ചു സിക്‌സറിലേക്ക്! അങ്ങിനെ, അവസാന നിമിഷത്തിലെ കൈവിട്ടകളിയിൽ പഞ്ചാബ് വിജയത്തിലേക്ക് പിടിച്ചു കയറി. ആറാം തോൽവിക്ക്‌ മനസ്സില്ലാത്ത ജയം. ഇതോടെ എട്ടു കളികളിൽ നിന്ന് രണ്ടു ജയത്തോടെ പഞ്ചാബിന് 4 പോയിന്റായി.

Virat Kohli_Malabar News
പഞ്ചാബിനെതിരെ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്

ബംഗളൂർ: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റൻ), എബി ഡിവില്ലേഴ്‌സ്‌ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെ‌യ്‌നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹൽ.

പഞ്ചാബ്: ക്രിസ് ഗെയ്ൽ, കെ.എൽ.രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മായങ്ക് അഗർവാൾ, നിക്കോളാസ് പുരാൻ, ഗ്‌ളെൻ മക്‌സ്‌വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുഹമ്മദ് ഷമി, മുരുകൻ അശ്വിൻ, രവി ബിഷ്നോയ്, അർഷദീപ് സിംഗ്

ഈ സീസണിലെ നാലാം അർധസെ‍ഞ്ചുറിയാണ് ഇന്ന് കെ.എൽ.രാഹുൽ നേടിയത്. സീസണിലെ ആദ്യ മൽസരത്തിന് ഇറങ്ങിയ ക്രിസ് ഗെയ്‌ലും അർധസെ‍ഞ്ചുറി തികച്ചു. കളിയിലെ ഹൈലൈറ്റ്‌സ്‌ Hotstar ൽ കാണാം

Most Read: ബോളിവുഡിനെ മുംബെയില്‍ നിന്ന് മാറ്റാമെന്ന് കരുതേണ്ട; ഉദ്ധവ് താക്കറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE