ടെഹ്റാൻ: ഇസ്ഫഹാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ഡൊണാൾഡ് ട്രംപ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ശത്രു രാജ്യങ്ങളായ അമേരിക്കയ്ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
അങ്ങനെ ചെയ്താൽ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്ക്ക് വിധേയരാക്കാനാണ് ഭരണകൂടത്തിന്റെ നിർദ്ദേശം. ”ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ, തങ്ങൾ ലക്ഷ്യമിട്ട ഇടം കൃത്യമാണെന്ന് ശത്രു തിരിച്ചറിയുകയാണ്. അത്തരം വിവരങ്ങൾ നൽകുന്നത് ശത്രുവുമായി സഹകരിക്കുന്നതിന് തുല്യമാണ്”- അധികൃതർ പറഞ്ഞു.
അമേരിക്കയ്ക്കും ഇസ്രയേലിനും വിവരങ്ങൾ കൈമാറുന്നതായി ആരോപിച്ച് രണ്ടുപേരെ ഇറാൻ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടുപേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ഇറാനിലെ ഇസ്ഫഹാനിലാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 200 പൗണ്ട് ഭാരമുള്ള ബങ്കർ ബാസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































