ഇറാന് ആശ്വാസം; സംഘർഷത്തിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്

യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.

By Senior Reporter, Malabar News
Donald Trump
Ajwa Travels

വാഷിങ്ടൻ: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്‌റ്റിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

”യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ളാന്റുകൾക്ക് നേരെയും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചു”- ട്രംപ് കുറിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്ക് വഴി ചില കപ്പലുകളിൽ നിന്ന് വൻതുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ-യുഎസ് യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ കപ്പൽ പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസയാണ് ഈ തുക ഈടാക്കുന്നത്. കപ്പലുകളിൽ നിന്ന് പണം പിരിച്ചുതുടങ്ങിയതായി ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി അംഗം അലാവുദ്ദീൻ ബോറൂജെർഡി വ്യക്‌തമാക്കി. യുദ്ധത്തിന് വലിയ ചിലവുകൾ വരുന്നതിനാലാണ് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതെന്നും ബോറൂജെർഡി കൂട്ടിച്ചേർത്തു.

Most Read| നാമനിർദേശ പത്രികാ സമർപ്പണം കഴിഞ്ഞു; ഇനി പ്രചാരണ ചൂടിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE