നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചയും ഉണ്ടായിട്ടില്ല; ട്രംപിന്റെ വാദം തള്ളി ഇറാൻ

ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്‌റ്റിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിശദീകരണവുമായി രംഗത്തെത്തിയത്.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image
Ajwa Travels

ടെഹ്‌റാൻ: ഇറാനും യുഎ സുമായി ചർച്ചകൾ നടക്കുകയാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്‌തമാക്കി.

ഊർജ വില കുറയ്‌ക്കുന്നതിനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം ലഭിക്കാനും വേണ്ടിയാണ് ട്രംപ് ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നും ഇതുവരെ ഇരു രാജ്യങ്ങളും തമ്മിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ മാദ്ധ്യമങ്ങൾ പറഞ്ഞു.

ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്‌റ്റിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിശദീകരണവുമായി രംഗത്തെത്തിയത്.

”യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ളാന്റുകൾക്ക് നേരെയും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചു”- എന്നാണ് ട്രംപ് കുറിച്ചത്.

അതേസമയം, ഹോർമുസ് കടലിടുക്ക് വഴി ചില കപ്പലുകളിൽ നിന്ന് വൻതുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ-യുഎസ് യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ കപ്പൽ പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.

Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE