ടെഹ്റാൻ: കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായും നിലയ്ക്കും. ഇറാനെതിരെ വേണ്ടിവന്നാൽ കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നും ഇല്ലെന്നാണ് ട്രംപിന്റെ വിശദീകരണം.
ലബനനിൽ സ്ഥിതി ചെയ്യുന്ന യുഎൻ സമാധാന സേനയുടെ ഓഫീസിൽ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിന് നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ ഇസ്രയേലിലെ ആഷ്കെലോണിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടമുണ്ടായി.
ബഹ്റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ജനങ്ങൾ ശാന്തരായിരിക്കണമെന്നും ഉടൻ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം









































