ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു. പശ്‌ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്‌ഥയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്‌തത്.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം ട്രംപ് മോദിയുമായി പങ്കുവെച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്നും യുഎസ്-ഇസ്രയേൽ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള സൂചനകൾക്കിടെയാണ് മോദിയുടെയും ട്രംപിന്റെയും സംഭാഷണം നടന്നത്.
”പശ്‌ചിമേഷ്യയിലെ സാഹചര്യങ്ങളെ കുറിച്ച് ഞങ്ങൾ ആശയവിനിമയം നടത്തി. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്‌ഥാപിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. സമാധാനത്തിനും സ്‌ഥിരതയ്‌ക്കും വേണ്ടിയുള്ള ശ്രമങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































