‘യുഎസ് നിബന്ധനകൾ അംഗീകരിക്കാനാവില്ല’; ചർച്ചയിൽ നിന്ന് പിൻമാറി ഇറാൻ

പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടക്കുന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ നിന്നാണ് ഇറാൻ പിൻമാറിയത്.

By Senior Reporter, Malabar News
Iran- US Tensions
Iran- US Flag (Image Courtesy: NDTV)
Ajwa Travels

വാഷിങ്ടൻ: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരവേ, പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്. വാൾസ്ട്രീറ്റ്‌ ജേണലാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി നടത്താൻ നിശ്‌ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറിയതായാണ് വിവരം.

പാക്കിസ്‌ഥാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്‌ജന ശ്രമങ്ങൾ ഫലവത്തായില്ല. അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ല. അതിനാൽ ഇസ്‌ലാമാബാദിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കാൻ തയ്യാറല്ലെന്നും ഇറാൻ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് യുദ്ധം ആഗോളതലത്തിൽ ബാധിച്ചത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.

എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇറാൻ വ്യക്‌തമാക്കിയത്‌. ഇതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്‌ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്നാണ് അറിയിപ്പ്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE