വാഷിങ്ടൻ: ഇറാൻ- യുഎസ് ആണവചർച്ചകൾ വെള്ളിയാഴ്ച (നാളെ) ഒമാനിൽ വെച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ ചർച്ചകൾ ഒമാനിൽ വെച്ച് നടത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സമ്മതിച്ചത്.
നേരത്തെ, തുർക്കിയിൽ വെച്ച് ചർച്ചകൾ നടക്കുമെന്നായിരുന്നു രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നത്. എന്നാൽ, ഒമാനിൽ വെച്ച് ചർച്ച മതിയെന്ന് യുഎസ് നിർദ്ദേശിക്കുകയായിരുന്നു. അതേസമയം, ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഖമനയി വളരെയധികം ആശങ്കാകുലൻ ആകണമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെ ഒരു ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആണവ ചർച്ച വിജയിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ, മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചർച്ചയുമായി മുന്നോട്ട് പോകുന്നതെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































