പനാജി: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ആദ്യ മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് എടികെ ഈ വർഷത്തെ ക്യാംപയിൻ ആരംഭിച്ചത്.
രണ്ടാം മൽസരത്തിൽ അവർ ഈസ്‌റ്റ് ബംഗാളിനെയും തോൽപിച്ചിരുന്നു. ആറ് പോയിന്റുമായി എടികെ തന്നെയാണ് പട്ടികയിൽ മുന്നിലുള്ളത്. ശക്‌തമായ മധ്യനിരയും, അതിന് പിന്തുണ നൽകുന്ന സ്ട്രൈക്കർമാരുമാണ് ടീമിന്റെ കരുത്ത്. റോയ് കൃഷ്‌ണ, ഹ്യൂഗോ ബോമസ് എന്നിവർ തന്നെയാണ് ശ്രദ്ധാകേന്ദ്രങ്ങൾ.
മറുഭാഗത്ത് ഡെസ് ബക്കിംഗ്ഹാമെന്ന പുതിയ മാനേജർക്കൊപ്പം മുംബൈ സിറ്റി പതിയെ കളി മെനഞ്ഞു കൊണ്ടിരിക്കുകയാണ്. ഇഗോർ അംഗുലോ, മോർത്തട ഫാൾ തുടങ്ങിയ വലിയ പേരുകൾ അടങ്ങിയ ടീം തന്നെയാണ് മുംബൈ സിറ്റി. കഴിഞ്ഞ തവണ കളിച്ച് നേടിയ കിരീടം ഇക്കുറി നിലനിർത്താനാണ് ടീമിന്റെ ശ്രമം. അതിനാൽ തന്നെ ഇന്നത്തെ പോരാട്ടം ശക്‌തമായിരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
Read Also: ഒമൈക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിർദ്ദേശം; മന്ത്രി വീണാ ജോര്‍ജ്