ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം. 67 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവയ്പ്പിൽ 22 പേരും കൊല്ലപ്പെട്ടു. മറ്റ് രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിൽ 15 പലസ്തീനികളും കൊല്ലപ്പെട്ടതായാണ് വിവരം.
ഗാസയിലെ അൽ ബക്ക കഫേയിലാണ് ആക്രമണം നടന്നത്. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം കഫേയിൽ ഉണ്ടായിരുന്നു. പ്രദേശവാസികൾ സ്ഥിരമായി വരുന്നയിടമാണിത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഒരു യുദ്ധവിമാനം പ്രദേശം ആക്രമിക്കുകയായിരുന്നു എന്നും ഭൂമികുലുക്കം പോലെയാണ് അനുഭവപ്പെട്ടതെന്നും കഫേയിൽ ഉണ്ടായിരുന്ന രക്ഷപ്പെട്ടവർ പറയുന്നു.
വെടിനിർത്തലിന് അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഗാസയിൽ ഇസ്രയേൽ അതിരൂക്ഷമായ ആക്രമണം നടത്തിയത്. അതേസമയം, വെടിനിർത്തൽ വേണമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ തുടർന്ന് വാഷിങ്ങ്ടണിലെത്തിയ ഇസ്രയേൽ മന്ത്രി റോൺ ഡെർമർ ഇന്ന് പ്രമുഖരെ കാണും. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും അടുത്തദിവസം യുഎസിൽ എത്തിയേക്കും.
Most Read| വാക്സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!