ജറൂസലേം: ഗാസയിൽ വീണ്ടും വെടിവെപ്പുമായി ഇസ്രയേൽ. 52 വർഷം മുമ്പ് നടന്ന മസ്ജിദുൽ അഖ്സ തീവെപ്പിന്റെ ഓർമ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളുൾപെടെ 41 പലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില അതിഗുരുതരമാണ്. ഒരു ഇസ്രയേൽ സൈനികനും പരിക്കേറ്റു.
കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിന്നു.
മസ്ജിദുൽ അഖ്സയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കും ഗാസയിൽ നടത്തിയ കനത്ത ബോംബു വർഷത്തിനും മൂന്നു മാസം പൂർത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം. ഇസ്രയേൽ ക്രൂരതയിൽ 260 പലസ്തീനികൾക്കാണ് ജീവൻ പൊലിഞ്ഞിരുന്നത്.
National News: 15 നേതാക്കളുടെ പേരിൽ വ്യാജകേസ് ഉണ്ടാക്കാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം; മനീഷ് സിസോദിയ







































