കീവ്: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈൻ വിടുന്ന ജൂതരെ ഇസ്രയേലിലേക്ക് ക്ഷണിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. റഷ്യ ആക്രമണം തുടങ്ങി രണ്ടാം ദിനം തന്നെ യുക്രൈനിലെ ജൂതരോട് ഇസ്രയേലിലേക്ക് കുടിയേറാൻ ഇസ്രയേൽ കുടിയേറ്റ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇത് നിങ്ങളുടെ വീടാണ് എന്ന് വ്യക്‌തമാക്കിയാണ് ഇസ്രയേൽ യുക്രൈനിൽ നിന്നുള്ള ജൂതൻമാരെ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നാൽ പലസ്‌തീന്‍ ജനതയ്‌ക്ക് മുകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. അതേസമയം കീവില്‍ നിന്നും ഒഡേസയില്‍ നിന്നുമായി വന്ന രണ്ട് വിമാനങ്ങളിലായി നൂറിലേറെ ജൂതര്‍ ഇപ്പോള്‍ തന്നെ ഇസ്രയേലില്‍ എത്തിയതായാണ് വിവരം. കൂടാതെ ഞായറാഴ്‌ച എത്തുന്ന മൂന്ന് വിമാനങ്ങളില്‍ 300 പേര്‍ കൂടി എത്തുമെന്നും, വരുന്ന ആഴ്‌ചകളിലായി 10,000 വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രയേൽ വ്യക്‌തമാക്കി.
യുക്രൈൻ പൗരൻമാരായ ജൂതൻമാർക്കായി 1000 താമസ സൗകര്യങ്ങൾ ഇസ്രയേലിൽ നിർമിക്കുന്നതായി ഇസ്രയേല്‍ പിന്തുണയുള്ള സിയോണിസ്‌റ്റ് സംഘടന അറിയിച്ചിരുന്നു. കൂടാതെ കുടിയേറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാനായി യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലായി ആറ് കാര്യാലയങ്ങള്‍ ഇപ്പോള്‍ ഇസ്രയേല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
Read also: ബാഗിൽ വെടിയുണ്ട കണ്ടെത്തി; യുക്രൈനിൽ നിന്നെത്തിയെ വിദ്യാർഥിയെ ഡെൽഹിയിൽ തടഞ്ഞു







































