‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’; മഅ്ദിന്‍ ‘വെര്‍ച്വല്‍’ സ്വാതന്ത്ര്യദിന പരിപാടിയിൽ ആയിരങ്ങൾ

By Desk Reporter, Malabar News
‘Isthiqlale Hindustan’; Ma'din 'Virtual' Independence Day event
'ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ' സ്വതന്ത്ര്യദിന പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങൾ പതാക ഉയര്‍ത്തുന്നു
Ajwa Travels

മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ചഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ വെര്‍ച്വല്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.

ഡോ. എംപി അബ്‌ദുസമദ്‌ സമദാനിഎംപി പരിപാടി ഉൽഘാടനം നിർവഹിച്ചു. കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ് മുഖ്യാതിഥിയായി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ഭാരതത്തിന്റെ കരുത്തായ മതേതരത്വവും ജനാധിപത്യവും വൈവിധ്യങ്ങളിലെ ഒരുമയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ടെന്നും രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ പുലരി ആഘോഷിക്കുന്ന വേളയിലും രാജ്യത്തിനെ കോവിഡ് മുക്‌തമാക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍വ പിന്തുണയും നല്‍കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്നും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

മഅ്ദിന്‍ വിദ്യാർഥികൾ ആലപിച്ചഫ്രീഡം സോംഗ് പരിപാടിയിലെ മുഖ്യ ആകര്‍ഷകമായി. അതീവ മനോഹരമായി ചിത്രീകരിച്ച ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ എന്ന ഈ ഗാനത്തിനെ ആയിരകണക്കിന് ആളുകളാണ് പിന്തുണ നൽകുന്നത്. ബൃഹത്തായ ആശയത്തെ 3 മിനിറ്റിൽ താഴെയുള്ള ലളിതമായ ഒരു ഗാനത്തിലൂടെ അവതരിപ്പിക്കാൻ പിന്നണിയിലുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട്. ഗാനം ഇവിടെ കേൾക്കാം:

പതാക ഉയര്‍ത്തല്‍, ദേശീയ ഗാനം, ഓണ്‍ലൈന്‍ ക്വിസ് മൽസരം എന്നിവയും നടന്നു. മഅ്ദിന്‍ പബ്‌ളിക്‌ സ്‌കൂള്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. മഅ്ദിന്‍ അക്കാദമിയിലെ വിവിധ സ്‌ഥാപനങ്ങളിലെ വിദ്യാർഥികളുടെ വീടുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

മഅ്ദിന്‍ ഭിന്നശേഷി ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സംഘടിപ്പിച്ച ഉള്‍ക്കരുത്തിന്റെ ജേതാക്കളോടൊപ്പം പരിപാടി അമല്‍ ഇഖ്ബാല്‍ ഉൽഘാടനം ചെയ്‌തു. പോസ്‌റ്റർ നിര്‍മാണം, ഗാന്ധിജിക്ക് ഒരു കണ്ണട, പതാക നിര്‍മാണം, പേപ്പര്‍ തൊപ്പി നിര്‍മാണം, എന്നിങ്ങനെയുള്ള ക്രിയേറ്റിവ് പരിപാടികളും സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് മഅ്ദിന്‍ സംഘടിപ്പിച്ചു.

Most Read: താലിബാൻ കാബൂളിൽ, അടിപതറി അഫ്‌ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE