ന്യൂഡെൽഹി: ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്.
ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്‌കർ, റിപ്പബ്ളിക്- മാട്രൈസ്, ധ്രുവ് റിസർച്ച് സർവേകൾ അടക്കം കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നു. 55 മുതൽ 62 വരെ സീറ്റുകൾ ഹരിയാനയിൽ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ന്യൂസ് 18 എക്‌സിറ്റ് പോൾ
കോൺഗ്രസ് 62 സീറ്റുകളിലും ബിജെപി 24 സീറ്റുകളിലും ജെജെപി മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം.
ദൈനിക് ഭാസ്‌കർ
കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 15 മുതൽ 29 വരെ സീറ്റുകളും ജെജെപിക്ക് 1 സീറ്റും ഐഎൻഎൽഡിക്ക് രണ്ടു സീറ്റുകളും പ്രവചിക്കുന്നു.
റിപ്പബ്ളിക് ഭാരത്
ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 62 സീറ്റുകൾ പ്രവചിക്കുന്നു. ബിജെപി 18 മുതൽ 24 സീറ്റുവരെയും ജെജെപി മൂന്ന് സീറ്റും ഐഎൻഎൽഡി മൂന്ന് മുതൽ ആറുവരെ സീറ്റുകളും പ്രവചിക്കുന്നു.
ജമ്മു കശ്‌മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന് 30നും 45നും ഇടയിൽ സീറ്റുകൾ ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നു. ഇന്ത്യ ടുഡേ സീ വോട്ടർ സർവേയിൽ ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കമെന്നാണ് സർവേ ഫലം. 27 മുതൽ 31 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യം 11 മുതൽ 15 സീറ്റുകൾ വരെ നേടുമെന്നും പ്രവചനമുണ്ട്. അതേസമയം, ജമ്മു കശ്‌മീരിൽ തൂസഭയ്‌ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പബ്ളിക് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Most Read| ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ്; ഒറ്റദിവസം 80,000 പേർക്ക് ദർശനം