ബോളിവുഡ് സുന്ദരി ജാൻവി കപൂറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിലാണ് താരം ആരാധകരുടെ മനം കവരുന്നത്.
വയലറ്റിൽ സിൽവർ എംബ്രോയ്ഡറി കൂടി ചേരുമ്പോൾ അനാർക്കലിയുടെ പ്രൗഢിയേറുന്നു. ഡീപ് നെക്‌ലൈൻ എത്‌നിക് വസ്‌ത്രത്തിന് ഹോട്ട് ലുക്ക് നൽകുന്നു.
സിൽവർ മോട്ടീഫ്സുള്ള വയലറ്റ് ഓർഗൻസ ദുപ്പട്ടയാണ് ജാൻവി പെയർ ചെയ്‌തിരിക്കുന്നത്. ബോർഡറിൽ മെറ്റാലികും അഴക് ഇരട്ടിയാക്കുന്നു.
View this post on Instagram
വെള്ളി ജിമിക്കികളാണ് ജാൻവി അണിഞ്ഞിരിക്കുന്നത്. ഓപ്പൺ ഹെയർ സ്‌റ്റൈലും പിങ്ക് ഗ്ളോസി ലിപ്‌സും ചേർന്നതോടെ ജാൻവിയുടെ ലുക്ക് പൂർണമാകുന്നു. ഫാഷൻ സ്‌റ്റൈലിസ്‌റ്റ് താന്യ ഗാർവിയാണ് ജാൻവിയെ ഒരുക്കിയത്.
Film News: അതിശയിപ്പിക്കുന്ന കാഴ്‌ചകളൊരുക്കി ‘മരക്കാർ’; വിസ്‌മയമായി ട്രെയ്‌ലറും






































