അതിശയിപ്പിക്കുന്ന കാഴ്‌ചകളൊരുക്കി ‘മരക്കാർ’; വിസ്‌മയമായി ട്രെയ്‌ലറും

By News Bureau, Malabar News
marakkar-trailer
Ajwa Travels

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തി’ന്റെ ഗ്രാൻഡ് ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലെ മറ്റൊരു ദൃശ്യ വിസ്‌മയത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ട ട്രെയ്‌ലർ.

സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. അതിഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് അടിവരയിടുന്നതാണ് ട്രെയ്‌ലർ.

മോഹൻലാൽ കുഞ്ഞാലി മരക്കാറായി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 2നാണ്. നേരത്തെ ഒടിടി പ്ളാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യാനുളള തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ഏറെ ചർച്ചകൾക്ക് ശേഷമാണ് ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടായത്.

100 കോടി മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ ‘മരക്കാർ’ ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇതിനോടകം സ്വന്തമാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോ. റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Marakkar Arabikkadalinte Simham Teaser

3300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. കേരളത്തില്‍ മാത്രം 600 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദർശനത്തിന് എത്തുന്നതെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ മറ്റിടങ്ങളിലായി 1200 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. രാജ്യത്തിന് പുറത്ത് 1500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും 6 പ്രദര്‍ശനങ്ങളാണ്. ചിലയിടത്ത് ഏഴും.

marakkar movie

മഞ്‌ജു വാര്യർ, സുഹാസിനി, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE