ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം

By News Bureau, Malabar News
coffee-skin- care
Ajwa Travels

കോഫി കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ഈ കോഫി സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണെന്ന് എത്രപേർക്ക് അറിയാം? ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോഫി. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപ്പിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം.

അത്തരത്തില്‍ കോഫി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം:

ചര്‍മം തിളങ്ങാന്‍

  • ഒരു ടീസ്‌പൂണ്‍ കാപ്പിപ്പൊടി, ഒന്നര ടീസ്‌പൂണ്‍ തിളപ്പിക്കാത്ത പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
  • രണ്ട് ടീസ്‌പൂണ്‍ കാപ്പി പൊടിയിലേക്ക് രണ്ട് ടീസ്‌പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഈ പാക്ക് ആഴ്‌ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മം തിളങ്ങും.

മുഖകാന്തിയ്‌ക്ക്

  • ഒരു ടീസ്‌പൂണ്‍ കാപ്പി പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്‌പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മാറാൻ

  • ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. ഇത് അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്‌റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.

കരുവാളിപ്പ് അകറ്റാന്‍

  • നാരങ്ങ ചര്‍മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഒരു ടീസ്‌പൂണ്‍ കോഫിയിലേക്ക് ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE