ന്യൂഡെൽഹി : കോവിഡ് വ്യാപനം രാജ്യത്തെ എല്ലാ മേഖലകളെയും വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തായാലും, സാമ്പത്തിക രംഗത്തായാലും കോവിഡ് വിതച്ച നഷ്ടം വളരെ വലുതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ ആളുകളുടെ തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ കോടിക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാം തരംഗം രാജ്യത്തെ ജനങ്ങൾക്ക് വലിയ വെല്ലുവിളിയായി തീർന്നത്.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി നടത്തിയ പഠനം വ്യക്തമാക്കുന്നത് രാജ്യത്ത് കഴിഞ്ഞ മെയ് മാസത്തിൽ മാത്രം ഒന്നരക്കോടിയോളം ആളുകൾക്ക് ജോലി നഷ്ടമായെന്നാണ്. രാജ്യത്ത് നിലവിൽ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ജോലി നഷ്ടമായ ആളുകളുടെ എണ്ണം ഉയരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ജോലി നഷ്ടമായ ആളുകളുടെ എണ്ണം 23 കോടിയാണ്. കൂടാതെ നഗരമേഖലയിൽ ജോലി നഷ്ടമായ ആളുകൾ 18 ശതമാനമായും ഉയർന്നിട്ടുണ്ട്.
Read also : ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്ക് എതിരായ ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടൽ







































