ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും

പേരിലെ മാറ്റത്തിനൊപ്പം ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്‌ഥലങ്ങൾ 'മ്യൂട്ട്' ചെയ്യുന്നത് ഉൾപ്പടെ 8 മാറ്റങ്ങളാണ് റീ എഡിറ്റിൽ വരുത്തിയിരിക്കുന്നതെന്നാണ് വിവരം.

By Senior Reporter, Malabar News
‘Janaki Vs State of Kerala’
Ajwa Travels

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ നിർമാതാക്കൾ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രദർശനാനുമതി നൽകിയത്.

പേരിലെ മാറ്റത്തിനൊപ്പം ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്‌ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പടെ 8 മാറ്റങ്ങളാണ് റീ എഡിറ്റിൽ വരുത്തിയിരിക്കുന്നതെന്നാണ് വിവരം. മാറ്റങ്ങൾ വരുത്തി കഴിഞ്ഞദിവസമാണ് അണിയറ പ്രവർത്തകർ ചിത്രം സെൻസർ ചെയ്യാനെത്തിയത്. സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാക്കി സിനിമ ഈമാസം 17ന് പുറത്തിറക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്ക് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുക, സിനിമയിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് സെൻസർ ബോർഡ് നിർദ്ദേശിച്ച രണ്ട് മാറ്റങ്ങൾ. ഇത് അംഗീകരിക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് വിവാദങ്ങൾ നീങ്ങിയത്.

Most Read| യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE