ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂര് സെഷന്‍സ് കോടതിയില്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിനീഷിനെ ഹാജരാക്കിയത്. കൂടാതെ കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചു.
ബെംഗളൂര് മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബർ 29ആം തീയതിയാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കിടെ ബിനീഷ് 5.17 കോടി രൂപയുടെ പണമിടപാട് വിവിധ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
Read also : യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു







































