ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് നിലവിലെ ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. ആർഎസ് ഗവായ് നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത് ഇന്ത്യയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി അടുത്ത ദിവസം ചുമതലയേൽക്കും.
2027 ഫെബ്രുവരി ഒമ്പത് വരെ സർവീസുണ്ട്. പിൻഗാമിയെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഒക്‌ടോബർ 23ന് ജസ്‌റ്റിസ് ഗവായിക്ക് കത്തയച്ചിരുന്നു. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്‌തിയായിരിക്കും ജസ്‌റ്റിസ് സൂര്യകാന്ത്. 38ആം വയസിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും കുറഞ്ഞ അഡ്വക്കറ്റ് ജനറലായി.
42ആം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്‌ജിയായി 14 വർഷത്തിലേറെ കാലം സേവനമനുഷ്‌ഠിച്ചു. 2018 ഒക്‌ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റിസായി. 2019 മേയ് 24ന് സുപ്രീം കോടതിയിലെത്തി. നിർദ്ദേശിച്ച പേരിന് കേന്ദ്രാനുമതിയും രാഷ്‌ട്രപതിയുടെ അംഗീകാരവും ലഭിച്ചാൽ ചീഫ് ജസ്‌റ്റിസായി ചുമതലയേൽക്കും.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി




































