ഡെൽഹി: സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്‌ഥിതികാനുമതി വേണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയമാണ് കേന്ദ്ര സഹമന്ത്രി കെ മുരളീധരൻ, എൻകെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് സഭയില്‍ രേഖാമൂലം മറുപടി നൽകിയത്.
പാരിസ്‌ഥിതിക അനുമതിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.
മെട്രോ- റെയിൽവേ ഉൾപ്പടെ ഉള്ളവയുടെ നിർമാണത്തിന് പരിസ്‌ഥിതി ആഘാത പഠനം ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നു എന്നും കേന്ദ്രം അറിയിച്ചു. റെയിവേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുൻകൂർ അനുമതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിൽവർ ലൈന് അനുമതി വേണ്ട എന്ന് മറുപടിയിൽ ഇല്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.
Most Read: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം; ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി നാളെ







































