തിരുവനന്തപുരം: ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിനിമ സർഗാത്മക പ്രവർത്തനമാണെന്നും, സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി ഭാരവാഹി യോഗത്തിലാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ അറിയിച്ചു. എന്നാൽ ജോജുവിന്റെ കേസിലും ഇന്ധനവില വർധനക്കെതിരായ സമരത്തിലും യൂത്ത് കോൺഗ്രസിന് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ഇന്ധനവില വർധനക്കെതിരെ വഴി തടയൽ സമരം നടത്തിയ യൂത്ത് കോൺഗ്രസിനെതിരെ രംഗത്തെത്തിയ ജോജുവിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ഇതിന്റെ ഭാഗമായാണ് സിനിമാസൈറ്റിലേക്ക് കയറി ചിത്രീകരണം തടസപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസിന്റെ നേതൃതലത്തിൽ ഉയർന്നത്.
Read also: റോമിയോ സ്ക്വാഡ് സ്ത്രീ സുരക്ഷയ്ക്ക്; യോഗി ആദിത്യനാഥ്






































