ജോജുവിനെതിരായ പ്രതിഷേധം; സിനിമാ ചിത്രീകരണം തടയില്ലെന്ന് കെ സുധാകരൻ

By Team Member, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിനിമ സർഗാത്‌മക പ്രവർത്തനമാണെന്നും, സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. കെപിസിസി ഭാരവാഹി യോഗത്തിലാണ് കെ സുധാകരൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

അതേസമയം നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ അറിയിച്ചു. എന്നാൽ ജോജുവിന്റെ കേസിലും ഇന്ധനവില വർധനക്കെതിരായ സമരത്തിലും യൂത്ത് കോൺഗ്രസിന് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്‌തമാക്കി.

ഇന്ധനവില വർധനക്കെതിരെ വഴി തടയൽ സമരം നടത്തിയ യൂത്ത് കോൺഗ്രസിനെതിരെ രംഗത്തെത്തിയ ജോജുവിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ഇതിന്റെ ഭാഗമായാണ് സിനിമാസൈറ്റിലേക്ക് കയറി ചിത്രീകരണം തടസപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസിന്റെ നേതൃതലത്തിൽ ഉയർന്നത്.

Read also: റോമിയോ സ്‌ക്വാഡ് സ്‍ത്രീ സുരക്ഷയ്‌ക്ക്; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE