ലഖ്നൗ: സ്ത്രീകളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് യുപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീ സുരക്ഷക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആന്റി റോമിയോ സ്ക്വാഡ് ഉണ്ടാക്കിയതെന്നും ആദിത്യനാഥ് പറഞ്ഞു.
റോമിയോ സ്ക്വാഡിന്റെ പേരില്‍ യുപി പൊലീസ് സദാചാര പോലീസ് ചമയുകയാണ് എന്നാണ് ഉയർന്നുവരുന്ന ആരോപണം. 2017 മാര്‍ച്ച് 22 മുതല്‍ 2020 നവംബര്‍ 30 വരെ 14454 ആളുകളെ ഈ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം ഒരു ആരോപണം നിലനില്‍ക്കെയാണ് ആന്റി റോമിയോ സ്ക്വാഡിനെ പുകഴ്ത്തി യോഗി രംഗത്തുവന്നത്.
ഒന്നരലക്ഷം പോലീസുകാരെ റിക്രൂട്ട് ചെയ്തതിൽ 20 ശതമാനം പേരെയും സ്ത്രീ സുരക്ഷക്കാണ് നിയോഗിച്ചത് എന്നാണ് യോഗിയുടെ വാദം.
Read also: കൽപ്പാത്തി രഥോൽസവം; രഥപ്രയാണവും രഥസംഗംമവും ഒഴിവാക്കാൻ ഉത്തരവ്