തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് അറിയിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഫോണിലൂടെയാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്.
നാളെ രാവിലെ 10 മണിയോടെ തൃശൂർ പോലീസ് ക്ളബിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് കെ സുരേന്ദ്രന് അന്വേഷണ സംഘം നിർദേശം നൽകിയിരുന്നത്. കോഴിക്കോടുള്ള സുരേന്ദ്രന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയത്.
Read also : വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക് പുതിയ സംവിധാനം; മന്ത്രി പി രാജീവ്








































