ഫറോഖ്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ നടക്കും.
ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, 28ന് വൈകിട്ട് 6.30ന് മസ്‌ജിദ് ഉൽഘാടനം നിർവഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉൽഘാടനത്തിന് മുൻപ്, 25ന് ആരംഭിക്കുന്ന വിവിധ അനുബന്ധ ചടങ്ങുകൾ 28വരെ നീണ്ടു നിൽക്കും.
ബേപ്പൂര്‍, ചാലിയം, കോഴിക്കോട് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ എത്തുന്നവർക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് മസ്‌ജിദിന്റെ രൂപകല്‍പ്പന. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങിക്കിടക്കുന്ന ബേപ്പൂര്‍ തീരത്തിന്റെ സൗഹൃദ പാരമ്പര്യം വിളിച്ചോതുന്ന പ്രത്യേക മ്യൂസിയവും എക്‌സിബിഷന്‍ സെന്ററും മസ്‌ജിദിനോട് അനുബന്ധമായി ഉണ്ടാകും.
ഉൽഘാടന സംഗമത്തോട് അനുബന്ധമായി സിയാറത്ത്, പതാക ഉയര്‍ത്തല്‍, മത സൗഹാര്‍ദ്ദ സമ്മേളനം, പൈതൃക സംഗമം, ആസ്വാദന രാവ്, ആദര്‍ശ സമ്മേളനം, പ്രവാസി മീറ്റ്, സുവനീര്‍ പ്രകാശനം, ഓഡിറ്റോറിയം ഉൽഘാടനം, പൊതു സമ്മേളനം തുടങ്ങിയവ 3 ദിവസങ്ങളിലായി നടക്കും. പരിപാടികളിൽ മന്ത്രിമാര്‍, മത-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നും പത്രകുറിപ്പിൽ നേതൃത്വം വിശദീകരിച്ചു.
Health: രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ