തീവ്രവാദ കേസ്; സൗദിയിൽ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി

By Desk Reporter, Malabar News
Terrorism case; In Saudi Arabia, 81 people were executed in a single day
Representational Image
Ajwa Travels

റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ ഒറ്റദിവസം നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്.

ഭീകരസംഘടനകളായ ഇസ്‌ലാമിക് സ്‌റ്റേറ്റ്, അല്‍-ഖ്വയ്‌ദ, യെമനിലെ ഹൂതി വിമതര്‍ എന്നിവരും വധശിക്ഷക്ക് വിധേക്കപ്പെട്ടവരിൽ ഉണ്ടെന്ന് സൗദി പ്രസ് ഏജന്‍സി (എസ്‌പിഎ) അറിയിച്ചു. എല്ലാവര്‍ക്കും എതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. കുറ്റവാളികള്‍ സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തിയെന്നും എസ്‌പിഎ കൂട്ടിച്ചേര്‍ത്തു.

81 പേരില്‍ 73 പേര്‍ സൗദി പൗരൻമാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. വധശിക്ഷക്ക് വിധേയരായവരെയെല്ലാം കോടതികളില്‍ വിചാരണ ചെയ്‌തു. വിവിധ ഘട്ടങ്ങളിലായി 13 ജഡ്‌ജിമാരുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നതെന്നും എസ്‌പിഎ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇത്രയും പേരുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കുന്നതും ആദ്യമാണ്.

Most Read:  രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE