രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ

By Staff Reporter, Malabar News
hd-deve gowda
Ajwa Travels

ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര, പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എല്ലാവരും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച ബെംഗളൂരുവിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് എച്ച്ഡി ദേവ​ഗൗഡ നിലപാട് വ്യക്‌തമാക്കിയത്.

ഇപ്പോള്‍ തന്റെ ശ്രദ്ധയും, താന്‍ നേരിടുന്ന വെല്ലുവിളിയും തന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പാണ്. ഒരു പ്രാദേശിക പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. കോൺ​ഗ്രസ് മറ്റു പ്രാദേശിക പാർട്ടികൾക്ക് സമാനമായെന്നും എച്ച്ഡി ​ദേവ​ഗൗഡ പറഞ്ഞു.

2018ൽ തന്റെ മകൻ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ എല്ലാവരേയും ഒരു വേദിയിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയെ വീണു പോകാതെ സൂക്ഷിക്കുക എന്നതാണ് തനിക്കു മുൻപിലുളള ഒരേയൊരു അജണ്ട. പാർട്ടിയുടെ നിലനിൽപ്പിന് പ്രതിബദ്ധതയുള്ളവരുമായി തങ്ങൾ പ്രവർത്തിക്കുമെന്നും ദേവ​ഗൗഡ അറിയിച്ചു.

Read Also: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിനായി വ്യാപക തിരച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE