ഗതാഗത നിയമലംഘനം; പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി

2024 ഏപ്രിൽ 18ന് മുൻപ് രേഖപ്പെടുത്തിയ പിഴകൾക്കാണ് ഇളവ് അനുവദിക്കുക.

By Trainee Reporter, Malabar News
traffic violation; Saudi announced a 50 percent discount on fines
Rep. Image
Ajwa Travels

റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് ഈ ആനുകൂല്യം.

2024 ഏപ്രിൽ 18ന് മുൻപ് രേഖപ്പെടുത്തിയ പിഴകൾക്കാണ് ഇളവ് അനുവദിക്കുക. ധനകാര്യ മന്ത്രാലയത്തിന്റെയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ആറുമാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്‌താവ്‌ തന്റെ പേരിലുള്ള പിഴകൾ അടച്ച് തീർക്കണം.

അതേസമയം, പൊതുസുരക്ഷയെ ബാധിക്കുന്ന പിഴകൾക്ക് ഈ ആനുകൂല്യം ബാധകമല്ല. ട്രാഫിക് സുരക്ഷാ ആവശ്യതകൾ കൈവരിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE