സൗദിയിൽ മാസപിറവി നിരീക്ഷിക്കാൻ ആഹ്വാനം

തിങ്കളാഴ്‌ച ചന്ദ്രക്കല കാണാത്ത പക്ഷം ചൊവ്വാഴ്‌ച റമസാൻ 30 തികച്ച് ബുധനാഴ്‌ച ഈദുൽ ഫിത്ർ ആഘോഷിക്കും.

By Desk Reporter, Malabar News
Observe month birth in Saudi
Rep. Image
Ajwa Travels

റിയാദ്: സൗദിയിൽ പെരുന്നാൾ മാസപിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്‌തു. മാസപിറവിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് സൗദി സുപ്രീം കോടതി ആയിരിക്കും.

ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത് നഗ്നനേത്രങ്ങൾകൊണ്ടോ ദൂരദർശിനിയിലൂടെയൊ കാണുന്ന ഏതൊരു വ്യക്‌തിയും തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും പെരുന്നാൾ പിറ ദൃശ്യമായ വിവരം കോടതി മുൻപാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

സൗദിയിലും മിക്ക ഇതര ഗൾഫ് രാജ്യങ്ങളിലും ഇത്തവണത്തെ റമസാൻ വ്രതം ആരംഭിച്ചത് മാർച്ച് 11 നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്‌ച ചന്ദ്രക്കല കാണാത്ത പക്ഷം ചൊവ്വാഴ്‌ച റമസാൻ 30 തികച്ച് ബുധനാഴ്‌ച ഈദുൽ ഫിത്ർ ആഘോഷിക്കും. സൗദി അറേബ്യയെ കൂടാതെ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലും ഈ രീതിയാണ് പരിഗണിക്കുന്നത്.

ശവ്വാൽ പിറകാണുന്നതോടെ ഒരുമാസം നീണ്ട ഏറ്റവും അനുഗ്രഹദായകമായ റമസാൻ വ്രതദിനങ്ങൾക്ക് സമാപനം കുറിച്ച് രാജ്യമെങ്ങും പെരുന്നാൾ നമസ്‌കാത്തിലേക്കും വർണ്ണാഭമായ ആഘോഷങ്ങളിലേക്കും ആഹ്‌ളാദപൂർവം കടക്കും. സൗദിയിലെങ്ങും ഇത്തവണ വിപുലമായ ഈദുൽ ഫിത്ർ ആഘോഷങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്നത്.

MOST READ | ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു; സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE