കളമശ്ശേരി സ്‌ഫോടനം: ഭീഷണികളിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കളമശ്ശേരി സ്‌ഫോടന കേസിൽ സാക്ഷികൾ മൊഴി നൽകിയാൽ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി യഹോവ സാക്ഷികളുടെ പിആർഒക്ക്‌ മലേഷ്യൻ നമ്പറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് അന്വേഷണം ആരംഭിച്ചു.

By Senior Reporter, Malabar News
Kalamassery blast-Police launch probe into threats
കളമശ്ശേരി സ്‌ഫോടനം | പ്രതി ഡൊമിനിക് മാർട്ടിൻ
Ajwa Travels

കൊച്ചി: യഹോവയുടെ സാക്ഷികളുടെ പബ്‌ളിക് റിലേഷൻസ് ഓഫീസർക്ക് ലഭിച്ച അന്താരാഷ്ട്ര ഭീഷണി സന്ദേശത്തിനെ തുടർന്നാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടന പരമ്പരയിലെ പ്രതികൾക്കെതിരെ മൊഴി നൽകുന്ന സംഘത്തിലെ അംഗങ്ങളെ കൊല്ലുമെന്ന് അജ്‌ഞാതനായ ഒരാൾ ഭീഷണിപ്പെടുത്തിയതായി കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

പിആർഒ മതപരമായ ചടങ്ങുകൾ നടത്തുന്ന എല്ലാ പരിപാടികളിലും ഹാളുകളിലും ബോംബ് സ്‌ഥാപിക്കുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മെയ് 12ന് രാത്രി 9.57 ന് ഒരു മലേഷ്യൻ നമ്പറിൽ നിന്നാണ് ഭീഷണി കോൾ ലഭിച്ചതെന്നും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

2023 ഒക്ടോബറിൽ കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ നടന്ന സ്‌ഫോടന പരമ്പരയുടെ വിചാരണക്ക്‌ മുന്നോടിയായാണ് ഭീഷണി വന്നിരിക്കുന്നത്. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

സ്‌ഫോടനങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം, ഗ്രൂപ്പിൽ നിന്ന് അകന്നുപോയതായി ആരോപിക്കപ്പെടുന്ന ഡൊമിനിക് മാർട്ടിൻ എന്നയാൾ തൃശൂർ ജില്ലയിലെ പോലീസിൽ കീഴടങ്ങുകയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

KAUTHUKAM | 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE