ന്യൂഡെൽഹി: സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടർന്ന് നടി കങ്കണ റണൗട്ടിനെതിരെ എഫ്ഐആര്‍. ഡെല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ശിരോമണി അകാലിദള്‍, അമര്‍ജിത് സിംഗ് എന്നിവരാണ് നടിക്കെതിരെ പരാതി നല്‍കിയത്. സിഖ് മതത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നതാണ് കങ്കണയുടെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ് എന്ന് എഫ്‌ഐആറില്‍ പറയുന്നു.
കർഷക പ്രതിഷേധത്തെ ഒരു ഖാലിസ്‌ഥാനി പ്രസ്‌ഥാനമായി ബോധപൂര്‍വം ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖാലിസ്‌ഥാനി ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്‌തതായി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആരോപിക്കുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് എതിരെയും കങ്കണ രംഗത്ത് വന്നിരുന്നു.
Read also: സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു; അരവിന്ദ് കെജ്‌രിവാൾ







































