സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണയെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി

By Syndicated , Malabar News
kangana
Ajwa Travels

ന്യൂഡെൽഹി: സിഖുകാർക്കെതിരായ ഖാലിസ്‌ഥാൻ പരാമർശത്തിൽ ബോളിവുഡ്​ നടി കങ്കണ റണൗട്ടിനെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി. ഡിസംബർ ആറിന്​ ഇവരോട്​ ഹാജരാവാൻ ആവശ്യപ്പെടുമെന്നാണ്​ സൂചന. ആം ആദ്​മി നേതാവ്​ രാഘവ്​ ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിയാവും ഇവരോട് വിശദീകരണം തേടുക.

സിഖുകാർക്കെതിരായ പരാമർശത്തെ തുടർന്ന് മുംബൈയിലെ വ്യവസായി നൽകിയ പരാതിയിൽ ​ കങ്കണക്കെതിരെ കേസെടുത്തിരുന്നു.തുടർന്ന്​ സിഖ്​ ഗുരുദ്വാരയുടെ മാനേജ്​മെന്റ് കമ്മിറ്റിയും ശിരോമണി അകാലിദളും നടിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

കങ്കണ മനപ്പൂർവം കർഷകസമരത്തെ ഖാലിസ്ഥാനി മുന്നേറ്റമായി ചിത്രീകരിക്കുന്നു എന്നും​​ കർഷകസമരം നടത്തുന്നവരെ ഖാലിസ്ഥാനി തീവ്രവാദികളെന്ന് കങ്കണ വിളിച്ചതായും ഇവരുടെ പരാതിയിൽ പറയുന്നു. ‘ഖാലിസ്‌ഥാനി തീവ്രവാദികൾ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു’ എന്നായിരുന്നു കർഷക നിയമങ്ങൾ പിൻ‌വലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ കങ്കണ പ്രതികരിച്ചത്.

Read also: ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE