ഷിംല: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ. നീചനായ, പ്രതികാരദാഹിയായ, സങ്കുചിത മനോഭാവമുള്ള വ്യക്തിയാണ് ഉദ്ധവ് താക്കറെയെന്ന് കങ്കണ ആരോപിച്ചു.
മുംബൈക്കെതിരേയും പോലീസിനെതിരേയും കങ്കണ അപവാദ പ്രചാരണം നടത്തുകയാണ് എന്നായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. “ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ തുളസിയാണ് വളർത്തുന്നത് കഞ്ചാവല്ല. കഞ്ചാവ് കൃഷി നിങ്ങളുടെ സംസ്ഥാനത്താണ്, എവിടെയാണെന്ന് നിങ്ങൾക്ക് അറിയാമോ? അത് നമ്മുടെ മഹാരാഷ്ട്രയിലല്ല,- എന്നായിരുന്നു കങ്കണയുടെ സ്വദേശമായ ഹിമാചൽ പ്രദേശിന്റെ പേര് പരാമർശിക്കാതെ ഉള്ള ഉദ്ധവ് താക്കറെയുടെ വിമർശനം.
എന്നാൽ, ഹിമാചലിനെ ‘ദേവ ഭൂമി’ എന്നാണ് വിളിക്കുന്നത് എന്ന് കങ്കണ തിരിച്ചടിച്ചു. “മുഖ്യമന്ത്രി നിങ്ങൾ വളരെ നീചനായ വ്യക്തിയാണ് , ഹിമാചലിനെ ദേവ ഭൂമി എന്നാണ് വിളിക്കുന്നത്, അവിടെ നിരവധി ക്ഷേത്രങ്ങളുണ്ട്, കുറ്റകൃത്യങ്ങളുടെ നിരക്കും വളരെ കുറവാണ്. അതെ, വളരെ വളക്കൂറുള്ള മണ്ണാണ് ഹിമാചലിലേത്, അവിടെ ആപ്പിൾ, കിവിസ്, മാതളനാരകം, സ്ട്രോബെറി എന്നിവ വളർത്തുന്നു, ഇവിടെ എന്തും വിളയും,- കങ്കണ ട്വീറ്റ് ചെയ്തു.
Chief Minister you are a very petty person, Himachal is called Dev Bhumi it has the maximum number of temples also no zero crime rate, yes it has a very fertile land it grows apples, kiwis, pomegranate, strawberries one can grow anything here … cont. https://t.co/QumaLW7fbS
— Kangana Ranaut (@KanganaTeam) October 26, 2020
Also Read: ചീഫ് ജസ്റ്റിസിനെ വിമര്ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്; പിന്നാലെ പരാതിയും
പൊതുപ്രവർത്തകനെന്ന നിലയിൽ നിങ്ങളോട് വിയോജിപ്പുള്ളവരെ അധികാരം ഉപയോഗിച്ച് അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ആണ് നിങ്ങളുടെ ശ്രമം, വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന നിങ്ങൾ മുഖ്യമന്ത്രി കസേരക്ക് അർഹനല്ലെന്നും കങ്കണ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.







































