കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്കൂൾ, ഹോസ്റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോട്ടൽ, പൊതുചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണത്തിലൂടെയും, ചില സാഹചര്യങ്ങളിൽ വീട്ടിലും ഹോസ്റ്റലുകളിലും സ്കൂളുകളിലും ഉണ്ടാക്കുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷബാധ ഏൽക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാകുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കുന്നതെന്നും, പൊടിപടലങ്ങളിൽ നിന്നും, മലിനജലത്തിൽ നിന്നും ഭക്ഷണത്തിൽ ബാക്ടീരിയ കലരാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read also: ബാസ്കറ്റ് ബോൾ താരം ലിതാരയുടെ ആത്മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ






































