ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

By Team Member, Malabar News
Kannur Medical Officer Given By Food Poison Alert
Ajwa Travels

കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്‌കൂൾ, ഹോസ്‌റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹോട്ടൽ, പൊതുചടങ്ങുകൾ എന്നിവിടങ്ങളിൽ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണത്തിലൂടെയും, ചില സാഹചര്യങ്ങളിൽ വീട്ടിലും ഹോസ്‌റ്റലുകളിലും സ്‌കൂളുകളിലും ഉണ്ടാക്കുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷബാധ ഏൽക്കാറുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാകുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കുന്നതെന്നും, പൊടിപടലങ്ങളിൽ നിന്നും, മലിനജലത്തിൽ നിന്നും ഭക്ഷണത്തിൽ ബാക്‌ടീരിയ കലരാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read also: ബാസ്‌കറ്റ്‌ ബോൾ താരം ലിതാരയുടെ ആത്‍മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE